സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കോവിഡ് 19

16 second read

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 1061 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേര്‍ക്ക് രോഗമുക്തി.

രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. അഞ്ചു ജില്ലകളില്‍ നൂറിലധികം പേര്‍ക്ക് രോഗബാധ. കോവിഡ് ബാധിച്ച് ഇന്ന് 5 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാംപിളുകളാണ് പരിശോധിച്ചത്

ഇടുക്കി രാജമലയില്‍ മലയിടിച്ചിലില്‍പ്പെട്ടു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും.രാജമലയില്‍ പുലര്‍ച്ചെയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാല്‍ ദുരന്തം പുറംലോകമറിയാന്‍ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടാക്കി.

സബ് കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, അഗ്‌നിശമനസേന സംഘങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അതീവ പ്രയാസം നിറഞ്ഞതായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന പെരിയ വനപാലം പിന്നിട്ട് സ്ഥലത്തെത്തുന്നതായാണ് റിപ്പോര്‍ട്ട്.

കനത്ത ദുരന്തം മുന്നില്‍ കണ്ട് ദേശീയ ദുരന്ത പ്രതികരണസേനയുടെ ഒരു യൂണിറ്റിനെ ഇടുക്കിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ വാഗമണ്ണില്‍ ഇന്നലെ ഒരു കാര്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് എന്‍ഡിആര്‍എഫ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തി. രാവിലെയാണ് അവരെ രാജമലയില്‍ നിയോഗിച്ചത്. ഇതുകൂടാതെ അഗ്‌നിശമന സേനയുടെ പരിശീലനം ലഭിച്ച അന്‍പതംഗ ടീമിനെ ഇവിടേക്ക് നിയോഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …