ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയില്‍ പ്രസവിച്ചു

16 second read

കൊല്ലം: ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചിരുന്ന യുവതി ശുചിമുറിയിലേക്കു പോകുന്നതിനിടെ പ്രസവിച്ചു. നിലത്തു വീണ കുഞ്ഞിനു ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഉളിയക്കോവില്‍ സ്വദേശിയായ വിജിയെ ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 5 മണിയോടെ വാര്‍ഡിലെ ശുചിമുറിയിലേക്ക് നടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തില്‍ കുഞ്ഞ് നിലത്തേക്കു തലയിടിച്ചു വീണു. പിന്നീട് ശിശുരോഗവിദഗ്ധന്‍ എത്തി പരിശോധിച്ചെങ്കിലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി.

പാലുകൊടുത്തപ്പോള്‍ കുഞ്ഞിനു ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു കുഞ്ഞിന്റെ ഉള്ളിലേക്ക് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കടന്നതാണു കാരണമെന്നു കണ്ടെത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …