ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകയെ ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ്‌ വയറില്‍ തഴുകി: യുവാവിനെ പൊലീസ് പൊക്കി

16 second read

പത്തനംതിട്ട: മഹാരാഷ്ട്രയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകയെ ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശോധന നടത്തി. യുവതിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് രായ്ക്കുരാമാനം പൊക്കി. കുലശേഖരപതി സ്വദേശി ആദില്‍ ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

മഹാരാഷ്ട്രയില്‍ നിന്നും വന്ന യുവതി നഗരത്തിലെ അബാന്‍ ടവറില്‍ പെയ്ഡ് ക്വാറന്റൈനില്‍ ആണ് കഴിഞ്ഞിരുന്നത്. റൂമിന് മുന്നിലൂടെ പോയപ്പോള്‍ അവിടെ ഒരു യുവതി തനിച്ചിരിക്കുന്നത് കണ്ട് ആദില്‍ അകത്തേക്ക് ചെല്ലുകയായിരുന്നു. താന്‍ ആരോഗ്യവകുപ്പ് ജീവനക്കാരനാണെന്നും ശരീര പരിശോധന നടത്താന്‍ വന്നതാണെന്നും ഇയാള്‍ പറഞ്ഞു. യുവതി ഇത് വിശ്വസിച്ചു. പരിശോധനയ്ക്കായി കട്ടിലില്‍ കിടന്നു കൊടുത്തു. തുടര്‍ന്ന് ഇയാള്‍ വയറില്‍ തഴുകുകയും കണ്ണ് പിടിച്ച് പരിശോധിക്കുകയുമായിരുന്നു.

സംശയം തോന്നിയ യുവതി ബഹളം വച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസുകാര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയുടെ മൊഴി വാങ്ങി പ്രതിയെ അറസ്റ്റ് ചെയ്തു. അബാന്‍ ടവറില്‍ ഇയാളുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്. അയാളെ കാണാന്‍ എത്തിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സമാനമായ പല സംഭവങ്ങളിലും യുവാവ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ ഹോട്ടല്‍ പെയ്ഡ് ക്വാറന്റൈന് വേണ്ടി വിട്ടു നല്‍കിയിട്ടുള്ളതാണ്. ഈ വിവരം പ്രതിക്ക് അറിവുള്ളതാണ്. അതു കൊണ്ടാണ് സധൈര്യം റൂമിലേക്ക് ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് കടന്നു ചെന്നത്.

വനിതാ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രി വൈകി ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …