സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

16 second read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്തു നിന്നു വന്നവരാണ്, 39 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയര്‍ ക്രൂവിലുള്ള ഒരാളും രോഗികളായി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്. സെക്രട്ടേറിയറ്റ് ഗേറ്റില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 17

കൊല്ലം 23

പത്തനംതിട്ട 7

ആലപ്പുഴ 21

കോട്ടയം 14

എറണാകുളം 17

ഇടുക്കി 2

തൃശൂര്‍ 21

പാലക്കാട് 14

മലപ്പുറം 35

കോഴിക്കോട് 14

കണ്ണൂര്‍ 18

വയനാട് 1

കാസര്‍കോട് 7

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …