കൊച്ചിയില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് കോവിഡ്; തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ്

17 second read

കൊച്ചി: എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ചെല്ലാനം 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കുന്നതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കൊച്ചിയില്‍ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്. ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. 25 പേരുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായി. അതിനിടെ, ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചു.

തിരുവനന്തപുരം;ജില്ലയില്‍ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. നന്ദാവനം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല. 28ന് രോഗലക്ഷണം കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …