സംസ്ഥാനത്ത് വ്യാഴാഴ്ച 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

28 second read

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യുഎഇ.- 27, കുവൈത്ത്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹ്‌റൈന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും വന്നവര്‍.

ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, ബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

പത്തനംതിട്ട 27
മലപ്പുറം 24
പാലക്കാട് 18
ആലപ്പുഴ 16
തിരുവനന്തപുരം 9
കൊല്ലം 9
കോട്ടയം 9
എറണാകുളം 9
തൃശൂര്‍ 9
കണ്ണൂര്‍ 9
ഇടുക്കി 8
കോഴിക്കോട് 7
കാസര്‍കോട് 5
വയനാട് 1

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

മലപ്പുറം57 (പാലക്കാട്-1),
പാലക്കാട് 53
കാസര്‍കോട് 23
തിരുവനന്തപുരം 15
കണ്ണൂര്‍ 14 (കാസകോട്-8)
ഇടുക്കി 13
എറണാകുളം 11 (ആലപ്പുഴ 1)
തൃശൂര്‍ 8
ആലപ്പുഴ 7
കോട്ടയം 1

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …