മലര്‍ന്നു കിടന്ന് കുട്ടികളെ കൊണ്ട് ചിത്രം രചിപ്പിച്ച രഹന ഫാത്തിമ ഒളിവില്‍ പോയെന്ന്

16 second read

തിരുവല്ല: മലര്‍ന്നു കിടന്ന് കുട്ടികളെ കൊണ്ട് ചിത്രം രചിപ്പിച്ച രഹന ഫാത്തിമ സംഗതി കേസായപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. അതേ സമയം, ചാനല്‍ ചര്‍ച്ചയിലും ആക്ടിവിസ്റ്റ് പങ്കെടുത്തു. എന്നിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ് രഹനയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കാന്‍ അവസരമൊരുക്കുന്നുവെന്ന് ആരോപണം. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നും പറയുന്നു.

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ നില പരുങ്ങലിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനും ഐടി ആക്ടിനും പിന്നാലെ പോക്സോ കൂടി ചുമത്തിയതിന് പിന്നാലെ തപ്പി നടക്കുന്നുവെന്ന് പോലീസ് പറയുന്ന പ്രതി രഹന ഫാത്തിമ പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ന്യൂസ് അവറില്‍ പങ്കെടുത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്നതടക്കമുള്ള തരത്തില്‍ ഡിജിപിക്ക് നല്‍കിയ പരാതിയാണ് രഹ്നയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയിരിക്കുന്നത്.

സ്വന്തം നഗ്ന ശരീരത്തില്‍ മക്കള്‍ ചേര്‍ന്ന് നടത്തുന്ന ചിത്ര രചനാ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി നേരിടുന്നതിനിടെ ഒളിവില്‍ പോയ രഹ്ന ഫാത്തിമ പ്രമുഖ ചാനലിന് നല്‍കിയ ലൈവും കുരുക്കാകുമെന്ന് സൂചന. പോക്സോ വകുപ്പില്‍ ഉള്‍പ്പെടുന്ന സെക്ഷന്‍ 13, 14, 15 എന്നിവ കൂടാതെ ജാമ്യമില്ലാത്ത സെക്ഷന്‍ 67,75,120 (ഒ) എന്നിവ കൂടി ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പോലീസ് തേടുന്ന രഹ്ന ഫാത്തിമ പ്രമുഖ മലയാളം ചാനലിന്റെ ന്യൂസ് അവറില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും വിവാദ വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയെ കൂടി പ്രതി ചേര്‍ക്കണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ഒ ബി സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ എ വി അരുണ്‍ പ്രകാശ് പോലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലെ പ്രതി ദൃശ്യ മാധ്യമത്തിലൂടെ ലൈവില്‍ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടാതെ പോയ സംഭവത്തിന് പിന്നില്‍ പോലീസിന്റെ കൃത്യ വിലോപമാണ് വെളിച്ചത്ത് വരുന്നതെന്നും അരുണിന്റെ പരാതിയില്‍ പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രി പ്രമുഖ മലയാളം ചാനലിലെ ന്യൂസ് അവറില്‍ പങ്കെടുത്ത രഹ്നയെ ഇതുവരെയും പിടികൂടാനാകാത്തത് പോലീസും ഉന്നതരും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണെന്ന ആരോപണമാണ് ഡി ജി പി ക്ക് നല്‍കിയ പരാതിയില്‍ പ്രധാനമായും പറയുന്നത്.

കൊച്ചി സൗത്ത് ഇന്‍സപെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കംപ്യൂട്ടറും ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു. കോഴിക്കോട്ടുള്ള സുഹൃത്തിനെ സന്ദര്‍ശിക്കാര്‍ രഹ്ന പോയിരിക്കുകയാണെന്നാണ് പങ്കാളി മനോജ് ശ്രീധര്‍ റെയ്ഡിനെത്തിയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ രഹ്ന കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ സമീപിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. തിരുവല്ല പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ
ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷനും രഹ്നയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷനടക്കം കേസെടുത്തതിന് പിന്നാലെയാണ് രഹ്ന ഫാത്തിമ ഒളിവില്‍ പോയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…