മറ്റൊരു ശാശ്വതീകാനന്ദയാകില്ല കെ.കെ. മഹേശനെന്ന് മുന്നറിയിപ്പ് നല്‍കി വെള്ളാപ്പള്ളിക്കെതിരേ ശ്രീനാരയണീയരുടെ ശബ്ദം

16 second read

കൊച്ചി: മറ്റൊരു ശാശ്വതീകാനന്ദയാകില്ല കെ.കെ. മഹേശനെന്ന് മുന്നറിയിപ്പ് നല്‍കി വെള്ളാപ്പള്ളിക്കെതിരേ ശ്രീനാരയണീയരുടെ ശബ്ദം ഉയരുന്നു. ഈഴവ സമുദായത്തിലെ വിവരവും വിദ്യാഭ്യാസവും ഉള്ളവരെല്ലാം നടേശന്റെ കാപട്യത്തിനെതിരേ രംഗത്തു വന്നു തുടങ്ങി. കേരള സമൂഹം ഏറ്റവുമധികം ബഹുമാനിക്കുന്ന പ്രഫ. എം.കെ. സാനുവിന്റെ വരവാണിപ്പോള്‍ നടേശന്റെ മുട്ട് കൂട്ടിയിടിക്കാന്‍ കാരണമായിരിക്കുന്നത്.

വരും ദിനങ്ങളില്‍ സാനുവിനെപ്പോലുള്ള നൂറുകണക്കിന് പ്രമുഖര്‍ രംഗത്ത് വരും. അവര്‍ വെള്ളാപ്പള്ളിയേക്കാള്‍ സ്വീകാര്യത ഉള്ളവരായിരിക്കും എന്നുള്ളതിന്റെ സൂചനയാണ് ഇന്ന് കൊച്ചിയില്‍ നടന്ന യോഗത്തില്‍ വ്യക്തമായത്.
എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുന്നതിനായി എറണാകുളം ശ്രീനാരായണ സേവാ സംഘം നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത് എം.കെ സാനുവായിരുന്നു.

അധര്‍മ്മത്തിന്റെ വേദനയില്‍ കണ്ണുനീര്‍ വാര്‍ത്ത് പ്രവര്‍ത്തിച്ചു ആത്മീയ നേതാവായിരുന്നു ആ നാരായണ ഗുരുദേവന്‍. ആ വേദന ഏറ്റെടുത്തവരായിരുന്നു ഡോ. പല്പു, കുമാരനാശാന്‍,
ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നേതാക്കന്മാര്‍.ഘോരമായ പാപത്തിന്റെ കറ വീണ സംഭവം എസ്.എന്‍.ഡി.പി യോഗത്തില്‍ ഇന്ന് ഉണ്ടായത് ഞെട്ടലുണ്ടാക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പബ്ലിക് ട്രസ്റ്റ് ആയ യോഗത്തെ അഴിമതിയില്‍ നിന്നും രക്ഷിക്കേണ്ട ചുമതല കേരള സര്‍ക്കാരിനുണ്ട്. അതിലുടെ പാപ കര്‍മ്മങ്ങളില്‍ നിന്നും സമുദായത്തെ രക്ഷപ്പെടുത്താനും കഴിയും. അതിനായി സര്‍ക്കാര്‍ മുന്നാട്ടു വരണം.
എറണാകുളം പാലാരിവട്ടം ജംങ്ഷനില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ഏതാണ്ട് കാല്‍ നൂറ്റാണ്ടായി യോഗത്തിന്റെയും ട്രസ്റ്റിന്റെ യും കോടികണക്കിന് രൂപ കൊള്ളയടിക്കുന്ന വെള്ളാപ്പള്ളി നടേശന്‍
അധര്‍മ്മത്തിന്റെ നായകനായി കേരള സമൂഹത്തെ ഇരുളിലേക്ക് നയിക്കുകയാണെന്നു് യോഗത്തില്‍ അധ്യക്ഷത വഹിച്ച എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ്് അഡ്വ. സി.കെ.വിദ്യാസാഗര്‍ പറഞ്ഞു.

പബ്ലിക് ട്രസ്റ്റിന്റെ സമ്പത്ത് സ്വന്തം കീശയിലേയ്ക്ക്് മാറ്റുന്നവരെ കല്‍ തുറങ്കലില്‍ അടക്കേണ്ടതാണെന്നു് വിദ്യാസാഗര്‍ കൂട്ടി ചേര്‍ത്തു. സേവാ സംഘം പ്രസിഡന്റ് അഡ്വ.എന്‍.ഡി.പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.പി.രാജന്‍, അഡ്വ.കെ.എന്‍.ജോയ്,
പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സേവാ സംഘം പ്രവര്‍ത്തകരും എസ്.എന്‍.ഡി.പി.യോഗം പ്രവര്‍ത്തകരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…