ഇപ്പോഴത്തെ ഇന്ത്യന്‍ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ക്ക് ‘സ്ത്രീ രൂപം’

25 second read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുടെ ‘സ്ത്രീ രൂപ’ങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് വൈറലാക്കിയ യുവരാജ് സിങ്ങിന്റെ വഴിയേ മറ്റൊരു പോസ്റ്റുമായി സഹതാരം ഹര്‍ഭജന്‍ സിങ്ങും. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ക്ക് ‘സ്ത്രീ രൂപം’ നല്‍കിയ യുവരാജിനു പകരം ഹര്‍ഭജന്‍ തിരഞ്ഞെടുത്തത് സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെടുന്ന മുന്‍ തലമുറയെ. എന്തായാലും യുവിക്കു പിന്നാലെ ഹര്‍ഭജന്റെ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു. പോസ്റ്റിന് കമന്റുമായി ബിസിസിഐ പ്രസിഡന്റ് കൂടിയായ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കൂടി രംഗത്തെത്തിയതോടെ രംഗം കൊഴുത്തു.

യുവരാജിന്റെ പോസ്റ്റിന്റെ ചുവടുപിടിച്ച്, ‘ഇതില്‍ ആരെ നിങ്ങള്‍ ഡേറ്റിങ്ങിന് തിരഞ്ഞെടുക്കും’ എന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം. ചിത്രത്തില്‍ ഉണ്ടായിരുന്നത് മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിങ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ എന്നീ ‘വനിത’കള്‍.

ഇതിനിടെയാണ് പോസ്റ്റിനു കമന്റുമായി ഗാംഗുലി തന്നെ രംഗത്തെത്തിയത്. ‘ഫ്‌ലാഷി ഗ്ലാസ് വച്ച നടുവിലെ ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു’ എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. അത് ആരുടെ ചിത്രമാണെന്നല്ലേ? സാക്ഷാല്‍ ഗാംഗുലിയുടെ തന്നെ. തന്റെ തന്നെ ചിത്രത്തിനാണ് തമാശരൂപേണ ഗാംഗുലി ലൈക്കടിച്ചത്. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും കമന്റുമായെത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …