ഇന്ന് അധ്യയന വര്‍ഷാരംഭം: കംപ്യൂട്ടറും ഫോണും ടിവിയും ചതിക്കുമോ?

40 second read

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച വീട്ടിലിരുന്നുള്ള അധ്യയനദിനങ്ങള്‍ക്ക് ഹരിശ്രീ കുറിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ആദ്യ ക്‌ളാസ് പ്ലസ്ടുകാര്‍ക്കാണ്. രാവിലെ എട്ടരയ്ക്ക്.

കംപ്യൂട്ടറും ഫോണും ടിവിയും ചതിക്കുമോ, സംശയം എങ്ങനെ തീര്‍ക്കും എന്നൊക്കെയാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്‌ളാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ടി.വി.യോ സ്മാര്‍ട്‌ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.

കൈറ്റ് സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലെത്തിച്ച് ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ആശങ്ക ആവശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും പ്രതികരിച്ചു.

വീട്ടിലിരുന്ന് ലൈവാകാം

വെബ്‌സൈറ്റ്

www.victers.kite.kerala.gov.in

ഫെയ്സ്ബുക്ക്

facebook.com/Victerseduchannel

കേബിള്‍/ഡി.ടി.എച്ച്.

ഏഷ്യാനെറ്റ് ഡിജിറ്റല്‍ (ചാനല്‍ നന്പര്‍- 411)

ഡെന്‍ നെറ്റ്വര്‍ക്ക് (ചാനല്‍ നന്പര്‍- 639)

കേരള വിഷന്‍ (ചാനല്‍ നന്പര്‍- 42)

ഡിജി മീഡിയ (ചാനല്‍ നന്പര്‍- 149)

സിറ്റി ചാനല്‍ (ചാനല്‍ നന്പര്‍- 116)

വീഡിയോകോണ്‍ ഡി.ടി.എച്ച്., ഡിഷ് ടി.വി.യിലും (ചാനല്‍ നന്പര്‍- 642)

യുട്യൂബ് ചാനല്‍

youtube.com/ itsvicters (സംപ്രേഷണത്തിനുശേഷം)

ഇന്നത്തെ ടൈംടേബിള്‍

പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്സ്, 10- കെമിസ്ട്രി.

പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്ത്രം

ഒമ്പതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രം

എട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രം

ഏഴാംക്ലാസ്: 3- മലയാളം

ആറാംക്ലാസ്: 2.30- മലയാളം

അഞ്ചാംക്ലാസ്: 2- മലയാളം

നാലാംക്ലാസ്: 1.30- ഇംഗ്ലീഷ്

മൂന്നാംക്ലാസ്: 1- മലയാളം

രണ്ടാംക്ലാസ്: 12.30- ജനറല്‍

ഒന്നാംക്ലാസ്: 10.30- പൊതുവിഷയം

പന്ത്രണ്ടാംക്ലാസിലുള്ള നാലുവിഷയങ്ങളും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങള്‍ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…