നഴ്സിങ് മുറിയില്‍ നിന്ന് പണവും സ്വര്‍ണവുമടങ്ങിയ ബാഗ് കവരുന്നത് സിസിടിവി കണ്ടു: പൊലീസ് വിടാതെ പിന്തുടര്‍ന്നപ്പോള്‍ മറ്റൊരു മോഷണക്കേസില്‍ ജയിലില്‍ ഉണ്ടെന്ന് മനസിലായി

16 second read

ചാവക്കാട്: ഹയാത്ത് ആശുപത്രിയിലെ നഴ്സിങ് മുറിയില്‍ നിന്നും സ്വര്‍ണ്ണാഭരണവും പണവുമടങ്ങിയ ബാഗ് കവരുന്നതിനിടെ സിസിടിവിയില്‍ കുടുങ്ങിയ പ്രതി മൂന്ന് മാസത്തിന് ശേഷം അറസ്റ്റില്‍. സമാനമായ മറ്റൊരു കേസില്‍ പിടയിലായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട സീതത്തോട് ചിറ്റാര്‍ വടക്കേമുറി കാരക്കല്‍ വീട്ടില്‍ സുന്ദര സ്വാമി ( സുരേഷ്, 38) ആണ് അറസ്റ്റിലായത്. തൃശൂര്‍ സബ്ജയിലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.

സമാന സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരി അവസാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഹയാത്ത് ആശുപത്രിയില്‍ ഡിസംബര്‍ 12ന് വൈകിട്ട് അഞ്ചരയോടെയാണ് മോഷണം നടത്തിയത്. ആശുപത്രിയിലെ രണ്ടാം നിലയിലെ നഴ്സിങ് മുറിയില്‍ കടന്നാണ് മോഷണം നടത്തിയത്. മാലയും കമ്മലും
മോതിരവും പണവും രണ്ട് എ.ടി.എം കാര്‍ഡും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷണ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ തേടുന്നതിനിടെയാണ് തൃശൂരിലെ ജയിലില്‍ റിമാന്‍ജില്‍ കഴിയുന്ന സുന്ദര സ്വാമിയെ പോലീസ് തിരിച്ചറിഞ്ഞത്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ കേസിലും റിമാന്‍ഡ് ചെയ്തു. എസ്.ഐ കെ.പി. ആനന്ദ്, എസ്.സി.പി.ഓസുധാകരന്‍, സി.പി.ഒ ഷിജിന്‍നാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …