സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍ ‘പൊലീസുകാര്‍ക്കെന്താ ഈ യോഗത്തില്‍ കാര്യം? സമരം ചെയ്ത സിപിഐക്കാരോട് അറസ്റ്റ് ചെയ്യാന്‍ അഡ്രസ് ചോദിച്ച എസ്ഐക്ക് നേരെ ജില്ലാ സെക്രട്ടറിയുടെ രോഷപ്രകടനം

16 second read

പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കതിരേ സിപിഐ നടത്തിയ ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധം കഴിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ വന്ന പൊലസിന് നേരെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ആക്രോശം. യോഗം കഴിഞ്ഞ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ചെന്ന എസ്ഐ അനീസിനോടായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍ തട്ടിക്കയറിയത്.

കോവിഡ് കാലമായതിനാലും ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും നടക്കുന്ന സമരങ്ങള്‍ക്ക് എതിരേ പൊലീസ് നേതാക്കളുടെ പേരില്‍ കേസ് എടുക്കാറുണ്ട്. ലോക്ഡൗണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ സമരം നടത്തിയത് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരാണ്. ഇവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിന് ആന്റോ ആന്റണി എംപി അടക്കം അറസ്റ്റിലായി. എന്നാല്‍, സിപിഐയുടെ നേതാക്കള്‍ക്ക് അറസ്റ്റ് വരിക്കാന്‍ മടിയായിരുന്നു. അഡ്രസ് ചോദിച്ചെത്തിയ എസ്ഐയോട് എപി ജയന്‍ തട്ടിക്കയറി.

ഇതോടെ പൊലീസും പാര്‍ട്ടിക്കാരുമായി വാക്കേറ്റമായി. തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഒരാളുടെയും അഡ്രസ് നല്‍കില്ല എന്ന നിലപാടാണ് ജില്ലാ സെക്രട്ടറി എടുത്തത്. ഒടുക്കം എപി ജയന്‍ അടക്കം കണ്ടാല്‍ അറിയാവുന്നവരെ പ്രതിയാക്കി കേസ് എടുത്തിരിക്കുകയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …