വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി

16 second read

തിരുവനന്തപുരം: വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റുന്നു. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ എന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ 14 ദിവസവും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പുനരാലോചന ഉണ്ടായി. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.

ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഏഴ് ദിവസം സര്‍ക്കാരിന്റെ ക്വാറന്റൈനിലാക്കും തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വീടുകളിലേക്കയക്കുമെന്നായിരുന്നു. വീട്ടില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …