കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത് ദൈവത്തിനു സമര്‍പ്പിച്ചു

16 second read

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഇരുപത്തിയഞ്ചുകാരനായ കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത് ദൈവത്തിനു സമര്‍പ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തടവുകാരന്റെ നില ഗുരുതരമാണ്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന വിഷ്ണുകുമാര്‍ എന്ന യുവാവാണ് ജയിലിനുള്ളിലെ ക്ഷേത്രത്തില്‍ രാവിലെ 6.30ന് പ്രാര്‍ഥിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചതെന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ സഹതടവുകാരാണു രക്തത്തില്‍ കുളിച്ചുകിടന്ന വിഷ്ണുവിനെ കണ്ടത്. തുടര്‍ന്നു ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജനനേന്ദ്രിയം ബലി നല്‍കണമെന്ന് ഈശ്വരന്‍ സ്വപ്നത്തില്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വിഷ്ണുകുമാര്‍ പറഞ്ഞു. ഭിന്ദ് ജില്ലക്കാരനായ വിഷ്ണു 2018 മുതല്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …