കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ ആംബുലന്‍സ്: കാമുകനും 2 സുഹൃത്തുക്കളും പൊലീസ് പിടിയില്‍

16 second read

വടകര: കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനും 2 സുഹൃത്തുക്കളും പൊലീസ് പിടിയില്‍. തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ ശിവജിത്ത് (22), അരമട സജിത്ത് നിവാസില്‍ സബീഷ് (48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വടകരയില്‍ നിന്നുള്ള രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് സംഘം ചെറിയ ആംബുലന്‍സില്‍ വടകരയിലെത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു.

പുലര്‍ച്ചെ വടകരയിലെത്തിയ സംഘം മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലില്‍ ആംബുലന്‍സ് കഴുകുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്പറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ വിട്ടയച്ചു.

കുരിയാടിയില്‍ ആംബുലന്‍സ് കറങ്ങുന്നതു കൊണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴും കൃത്യമായ മറുപടി പറഞ്ഞില്ല. പിന്നീട് ഇതുവഴിയെത്തിയ റവന്യു സംഘമാണ് വീണ്ടും പൊലീസിനെ വിളിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്. ലോക്ഡൗണ്‍ ലംഘിച്ചതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …