കൊച്ചി: രാജ്യം മുഴുവന്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ മൂലം അന്യ സംസ്ഥാനങ്ങളില്‍ പെട്ട് കിടക്കുന്ന, വിദ്യാര്‍ത്ഥികളെതിരികെ കൊണ്ടു വരാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈബി ഈഡന്‍ എം. പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അവരുടെ രക്ഷിതാക്കള്‍ നിരവധിയായ ആശങ്കകളാണ് ദിവസേന പങ്ക് വയ്ക്കുന്നത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടനവധി വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി പോയിരിക്കുന്നത്. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ ഇവരുടെ എണ്ണം വളരെ കൂടുതലാണ്. പല സംസ്ഥാനങ്ങളിലും ഹോസ്റ്റലുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നതും, വാടകയുമെല്ലാം അവിടങ്ങളില്‍ അവരുടെ നില നില്‍പ്പിന് ഭീഷണിയായികൊണ്ടിരിക്കുകയാണ്. സ്വന്തം വാഹനം ഉള്ളവര്‍ മാത്രം തത്ക്കാലം തിരിച്ചെത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം ഇവരെ വളരെയധികം ആശങ്കയിലാക്കിയിരിക്കുകയാണെന്ന് എം പി പറഞ്ഞു.
അന്യ സംസ്ഥാനങ്ങളില്‍ പോയി സ്വന്തം മക്കളെ കൊണ്ടുവരാന്‍ വാഹന സാമ്പത്തീക സൗകര്യങ്ങളില്ലാത്ത ഒട്ടനവധി രക്ഷിതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അതിര്‍ത്തിയില്‍ പോയി പോലും മക്കളെ കൂട്ടി കൊണ്ട് വരാന്‍ അവര്‍ക്ക് സാധിക്കില്ല. ഇവരുടെ ആശങ്ക പരിഗണിച്ച് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സൗജന്യ സംവിധാനം ധൃതഗതിയില്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.