കോവിഡിന്റെ മറവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല -കെ.എസ്.യു

17 second read

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസ് കുത്തനെ കൂട്ടിയ വാഴ്‌സിറ്റി അധികാരികളുടെ നടപടി അംഗീകരിക്കാന്‍ സാധിക്കുന്നതല്ല എന്നും, തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് അഭിപ്രായപ്പെട്ടു..

നിലവിലുണ്ടായിരുന്ന വാര്‍ഷിക ഫീസ് 35,000 തന്നെ ഈ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ ഭാരമാവുമെന്നിരിക്കെ,
പുതുതായി ഇറക്കിയ ഉത്തരവില്‍ പറയുന്ന
20000 രൂപയുടെ കുത്തനെയുള്ള വര്‍ദ്ധനവ്
2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളെ
സംബന്ധിച്ച് അമിത പ്രയാസമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ലോക്ക് ഡൗണ്‍ സമയത്ത് തിടുക്കപ്പെട്ട് ഇറക്കിയ പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് തീരുമാനം പുന:പരിശോധിക്കാന്‍ യൂണിവേഴ്സിറ്റി അധികാരികള്‍ തയ്യാറാവണമെന്നും,
ഈ കോവിഡ് കാലത്ത് വിദ്യഭ്യാസം കച്ചവടം നടത്തുന്ന യൂണിവേഴ്‌സിറ്റി നടപടി പിന്‍വലിച്ചില്ല എങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി മുന്നോട്ട് പോവാന്‍ കെ.എസ്.യു നിര്‍ബന്ധിതമാവും എന്നും അദ്ദേഹം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …