ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പുതിയ ഹോട്‌സ്‌പോട്ടുകള്‍

16 second read

തിരുവനന്തപുരം: ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പുതിയ ഹോട്‌സ്‌പോട്ടുകള്‍ രൂപപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയില്‍ കാലടി, പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഹോട്‌സ്‌പോട്ടുകളാണ്. കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ആകെ ഒന്നുകൂടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കേരളത്തിലെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 100 ആയി.

ലോക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മേയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്കു പോകേണ്ടതായിട്ടുണ്ട്. എല്ലാ മേഖലയെയും വിലയിരുത്തി നിലപാടെടുക്കും. ഈ ഘട്ടത്തില്‍ പുതിയ ചില പ്രതിസന്ധിയും ഉയര്‍ന്നു വരുന്നുണ്ട്. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍ മറികടക്കുക പെട്ടെന്നു സാധ്യമല്ല. അതതു മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പുനരുജ്ജീവന പദ്ധതി തയാറാക്കണം. നാട് പുറകോട്ടു പോകാതിരിക്കാനുള്ള പദ്ധതികളാണു രൂപപ്പെടുത്തേണ്ടത്. ഇതിനു വകുപ്പ് സെക്രട്ടറിമാര്‍ക്കു ചുമതല നല്‍കി. ഓരോ വകുപ്പിന്റെയും പദ്ധതികള്‍ പ്രത്യേകമായി തയാറാക്കും. ഇതു സമാഹരിച്ചു സംസ്ഥാനത്തിന്റെ ആകെ പദ്ധതിക്കു രൂപം നല്‍കും. ആസൂത്രണ ബോര്‍ഡ് വിശദമായ മറ്റൊരു പഠനവും നടത്തും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…