കോവിഡ് പ്രതിരോധം :പടം പിടിച്ച് പൊലീസിന്റെ ഇമേജ് കളയരുതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

16 second read

തിരുവനന്തപുരം: പടം പിടിച്ച് പൊലീസിന്റെ ഇമേജ് കളയരുതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറയുമ്പോള്‍ അദ്ദേഹം കണ്ടത് അത്തരം 412 വിഡിയോകള്‍. കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്റെ പ്രതിഛായ വര്‍ധിപ്പിച്ച സേവനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പാട്ടും ഡാന്‍സും ഹ്രസ്വ ചിത്രങ്ങളും ഇനി വേണ്ടെന്നാണു ഡിജിപിയുടെ സര്‍ക്കുലര്‍.

സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോകള്‍ ജനശ്രദ്ധ നേടിയതിനെത്തുടര്‍ന്നാണ് ഓരോ ജില്ലയിലെയും ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്കു വിഡിയോ പിടിക്കാന്‍ തുടങ്ങിയത്. ഇതോടെ. ജില്ലാ കാര്യാലയങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ സ്റ്റേഷനുകള്‍ വരെ വിഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായി. കഥയും തിരക്കഥയും അഭിനയവുമെല്ലാം പൊലീസുകാര്‍. പാട്ടും നൃത്തവും കഥയ്ക്കും ഒടുവില്‍ കോവിഡ് കാലത്തെ സേനയുടെ മഹത്വം വെളിപ്പെടുത്തുന്ന സന്ദേശവുമായി സിനിമാ താരവും എത്തും.

വിഡിയോകളുടെ എണ്ണം പെരുകിയതോടെയാണ് അടിയന്തരമായി ചിത്രീകരണം നിര്‍ത്തി വയ്ക്കാനും ഡ്യൂട്ടിയില്‍ ശ്രദ്ധിക്കാനും ഡിജിപി ആവശ്യപ്പെട്ടത്. മേലില്‍ ചിത്രീകരണം ആവശ്യമാണെന്നു കണ്ടാല്‍ അനുമതി വാങ്ങണം. അഭിനയിക്കാന്‍ സിനിമാ പ്രവര്‍ത്തകരെയും പ്രമുഖ വ്യക്തികളെയും നിര്‍ബന്ധിക്കരുത്. പൊലീസിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോ മാധ്യമങ്ങളോ ചിത്രീകരിച്ചത് എഡിറ്റ് ചെയ്ത് ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…