ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

16 second read

തൊടുപുഴ:ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. മറ്റൊരാള്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്. ഇതോടെ ഇടുക്കി ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം 17 ആയി.

മൂവരെയും തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഉള്ള വാര്‍ഡിലെ കൗണ്‍സിലര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മേഖലയില്‍ കൗണ്‍സിലര്‍ ബോധവത്കരണ പരിപാടികള്‍ക്കായി വ്യാപകമായി പങ്കെടുത്തിരുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ച നഴ്‌സ് ജില്ലാ ആശുപത്രിയിലെ ക്വാഷ്വാലിറ്റിയില്‍ ആണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസവും ഇവര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു.റാന്‍ഡം പരിശോധനയ്ക്ക് ഇടയിലാണ് നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലും റാന്‍ഡം ടെസ്റ്റായതിനാലും ഇവരോട് കൊറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…