കൊറോണ: വൈറസ് പ്രതിരോധ ലേപവുമായി ഹോങ്കോങ് വാഴ്‌സിറ്റി: കൊറോണ: വൈറസ് പ്രതിരോധ ലേപവുമായി ഹോങ്കോങ് വാഴ്‌സിറ്റി

17 second read

ഹോങ്കോങ്:  വൈറസിനെയും ബാക്ടീരിയയെയും 90 ദിവസം വരെ പ്രതിരോധിക്കുന്ന ആവരണവുമായി ഹോങ്കോങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. എംഎപി-1 എന്ന പേരിലുള്ള ഈ ആന്റിവൈറല്‍ ലേപം സ്‌പ്രേ ചെയ്താല്‍ ആ പ്രതലം കൊറോണ പോലുള്ള വൈറസിനെയും പല രോഗങ്ങള്‍ക്കും കാരണമാവുന്ന ബാക്ടീരിയയെയും 90 ദിവസം വരെ പ്രതിരോധിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം കൊടുത്ത പ്രഫസര്‍ ജോസഫ് ക്വാന്‍ പറഞ്ഞു.

10 വര്‍ഷത്തെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്ത അണുനാശിനികളുടെ നാനോ ക്യാപ്‌സൂളുകള്‍ അടങ്ങിയ ലേപത്തിന്റെ വ്യാവസായിക ഉല്‍പാദനം ആരംഭിച്ചു. സ്പര്‍ശിക്കുമ്പോള്‍ താപസംവേദന പോളിമറുകള്‍ അണുനാശകങ്ങള്‍ പുറപ്പെടുവിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന.

ആളുകള്‍ എപ്പോഴും സ്പര്‍ശിക്കാനിടയുള്ള എലിവേറ്റര്‍ ബട്ടണുകള്‍, ഹാന്‍ഡ് റെയിലുകള്‍ തുടങ്ങിയവയിലാണ് ഇതിന് പ്രധാന ഉപയോഗം. വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായ ഉല്‍പന്നം അടുത്ത മാസം വിപണിയില്‍ ലഭ്യമാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…