ഇടുക്കിയിലും കോട്ടയത്തും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

17 second read

തിരുവനന്തപുരം: ഇടുക്കിയിലും കോട്ടയത്തും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഈ ജില്ലകളെയും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകള്‍ക്കൊപ്പം റെഡ് സോണിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആറു ജില്ലകളാണ് റെഡ് സോണില്‍

ഇടുക്കിയില്‍ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയത്തെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ ഹോട്സ്‌പോട്ടാണ്. ഇവിടെ സമ്പൂര്‍ണ്ണ ലോക്ഡൗണാകും ഏര്‍പ്പെടുത്തുക. ഇതുപ്രകാരം ഈ ജില്ലകളില്‍ മേയ് 3 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇളവുകള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ലഭിക്കുക.
വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33-ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാര്‍ഡുകളാണ് കോട്ടയത്തെ ഹോട്‌സ്‌പോട്ടുകള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…