ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

16 second read

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കരത്തിന് പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയും, പ്രഥമ ലാറി ബേക്കര്‍ പുരസ്‌കാരത്തിന് പ്രശസ്ത ആര്‍ക്കിടെക്റ്റ് ജി. ശങ്കറും അര്‍ഹരായി.

ഫെബ്രുവരി 22ന് സമാജം ഡയമണ്ട് ജൂബിലി ഓടിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും ചെറുകഥകൃത്തുമായ ടി. പത്മനാഭന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

എം. മുകുന്ദന്‍ ചെയര്‍മാനായി, ഡോ. കെ.എസ്. രവികുമാര്‍, പി.വി. രാധാകൃഷണപിള്ള തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് പ്രഭാവര്‍മ്മയെ തിരഞ്ഞെടുത്തത്. ടി.എന്‍. സീമ, അയ്യപ്പന്‍, ഡോ. അനില്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് ജി. ശങ്കറെ തിരഞ്ഞെടുത്തത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …