ഗതാഗത തടസ്സത്തിനു വഴിവയ്ക്കുന്നതും മറ്റുള്ളവര്‍ക്കു ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങള്‍ ഒഴിവാക്കി കോണ്‍ഗ്രസ്

0 second read

തിരുവനന്തപുരം: ഗതാഗത തടസ്സത്തിനു വഴിവയ്ക്കുന്നതും മറ്റുള്ളവര്‍ക്കു ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും മാറ്റി നിര്‍ത്താനും കെപിസിസി നേതൃത്വം നിര്‍ദേശിച്ചു.

അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സെമി കേഡര്‍ സ്വഭാവത്തിലേക്കു പാര്‍ട്ടിയെ മാറ്റാന്‍ കെപിസിസി തയാറാക്കിയ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ താഴെത്തട്ടുവരെ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങി.

രാഷ്ട്രീയ എതിരാളികളുമായി ക്രമം വിട്ട ബന്ധവും അനാവശ്യ ധാരണയും ഉണ്ടാക്കുന്നവരെ നിരീക്ഷിക്കും. കോണ്‍ഗ്രസുകാര്‍ തമ്മിലെ തര്‍ക്കവും വഴക്കും തീര്‍ക്കാന്‍ ഓരോ ഘടകവും സമിതികളെ വയ്ക്കാനും ധാരണയായി. പാര്‍ട്ടിയുടെ പൊതുവേദികളില്‍ വനിത, പട്ടികജാതി നേതാക്കള്‍ ഓരോരുത്തര്‍ക്ക് എങ്കിലും ഇരിപ്പിടം നല്‍കും. വ്യക്തി വിരോധത്തിന്റെ പേരില്‍ നേതാക്കന്മാരെ ഒരു ഘടകത്തിലും മാറ്റിനിര്‍ത്തില്ല

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…