സിംസ് സ്റ്റാര്‍ ഹണ്ട് – ഓസ്റ്റിന്‍ റോയ് ഫ്രാന്‍സിസും മെറീന ഫ്രാന്‍സിസും സിംസ് സ്റ്റാര്‍സ്

16 second read

മനാമ: സീറോ മലബാര്‍ സൊസൈറ്റി സംഘടിപ്പിച്ച സിംസ് സ്റ്റാര്‍ ഹണ്ട് 2017 ലെ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ സിംസ് സ്റ്റാര്‍ ആയി ഓസ്റ്റിന്‍ റോയ് ഫ്രാന്‍സിസും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെറീന ഫ്രാന്‍സിസും കിരീടം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ആഡോണ്‍ മാത്യു ആന്റ്റണി, ജൂനിയര്‍ വിഭാഗത്തില്‍ ഏബെല്‍ അലക്‌സ് മാത്യൂസ്, സീനിയര്‍ വിഭാഗത്തില്‍ ജെനിറ്റ ജോയ്സണ്‍ എന്നിവര്‍ ഗ്രൂപ്പ് ജേതാക്കള്‍ ആയി.

വിജയികള്‍ക്ക് ഡിസംബര്‍ 15 ന് സിംസ് ഗുഡ് വിന്‍ ഹാളില്‍ നടക്കുന്ന സിംസ് സ്റ്റാര്‍ ഹണ്ട് ഫിനാലെയില്‍ വച്ച് പ്രേത്യേകം രൂപകല്‍പ്പന ചെയ്ത ട്രോഫിയും സെര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് സിംസ് പ്രസിഡന്റ്റ് ബെന്നി വര്‍ഗീസ്, സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, സ്റ്റാര്‍ ഹണ്ട് ജനറല്‍ കണ്‍വീനര്‍ റോജി ജോസഫ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …