24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

17 second read

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നു സമിതിക്കു നേതൃത്വം നല്‍കുന്ന സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനും പറഞ്ഞു. ആരെയും നിര്‍ബന്ധിക്കില്ല. ശബരിമല തീര്‍ഥാടകരെ ബാധിക്കില്ല.

ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര-സംസ്ഥാന ജീവനക്കാരും, ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രിവരെ നീളുന്ന പണിമുടക്ക് കേരളത്തില്‍ പൂര്‍ണമായിരിക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നേതാക്കള്‍ പറഞ്ഞു. പാല്‍, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന വാഹനങ്ങളെയും ഒഴിവാക്കി. ഗ്രാമങ്ങളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താല്‍ ആചരിക്കും. തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുമെന്നും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നേതാക്കള്‍ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികള്‍ ജില്ലാ കേന്ദ്രങ്ങളിലും നിയോജമണ്ഡലാടിസ്ഥാനത്തിലും പ്രതിഷേധിക്കും.

സിഐടിയു, ഐഎന്‍ടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി(ജെ), കെടിയുസി(എം), ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒഒ, എച്ച്എംകെപി, ജെടിയു സംഘടനകളാണു കേരളത്തില്‍ പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. രാജ്യവ്യാപകമായി 25 കോടി ആളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ ഡല്‍ഹിയില്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …