നടിയാകാന്‍ കാമുകി; ‘സുരക്ഷ’ ഉറപ്പാക്കാന്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും ക്ലൈമാക്‌സില്‍ പൊലീസ് പിടിയില്‍

Editor

അടൂര്‍: സിനിമാ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ ‘സുരക്ഷ’ ഉറപ്പാക്കാന്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും ക്ലൈമാക്‌സില്‍ പൊലീസ് പിടിയില്‍. ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂര്‍ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ്, വര്‍ഷങ്ങളെടുത്ത് എഴുതിത്തയാറാക്കിയ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം.

പത്തനാപുരം സ്വദേശിയായ യുവാവാണു തിരക്കഥാകൃത്ത്. യുവതിക്കു സിനിമയില്‍ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി. സംസാരം ഇടയ്ക്ക് അതിരുകടന്നു. കാമുകനായ അടൂര്‍ സ്വദേശിയോടു യുവതി വിവരം പറഞ്ഞു. ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയത്തില്‍ അന്വേഷണങ്ങള്‍ നടത്തി.

തുടര്‍ന്നാണു സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാന്‍ കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നു തീരുമാനിച്ചത്. കാമുകി സിനിമാനടിയായാല്‍ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ‘കഥാനായകനെ’ കടുംകൈയ്ക്കു പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആറിനു മൂവര്‍ സംഘം തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവില്‍ ഇയാളെ കണ്ടെത്തിയ സംഘം കാറില്‍ പിടിച്ചുകയറ്റി അടൂര്‍ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണത്തെത്തുടര്‍ന്ന് രാത്രി ഒന്‍പതിന് അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷനില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാന്‍ഡ് ചെയ്തു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്നു മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം

24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

Related posts
Your comment?
Leave a Reply