കോടികളുടെ തട്ടിപ്പു നടത്തിയ വിപിന്‍ കാര്‍ത്തിക് അടൂരിലുള്ള യുവതിയുമായി വിവാഹം റജിസ്റ്റര്‍ ചെയ്തത് ഐപിഎസ് ഓഫിസര്‍ എന്ന വ്യാജ വിലാസത്തില്‍

16 second read

ഗുരുവായൂര്‍: കോടികളുടെ തട്ടിപ്പു നടത്തിയ വിപിന്‍ കാര്‍ത്തിക് വിവാഹം റജിസ്റ്റര്‍ ചെയ്തത് ഐപിഎസ് ഓഫിസര്‍ എന്ന വ്യാജ വിലാസത്തില്‍. തൃശൂര്‍ ഐജി ഓഫിസ് ഐപിഎസ് ഓഫിസര്‍ എന്ന നിലയില്‍ സന്ദര്‍ശിച്ചിട്ടുള്ള ഇയാള്‍ക്ക് വിമാനത്താളത്തില്‍ പൊലീസ് അകമ്പടി ലഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും പൊലീസ് സഹായിച്ചതായി വിവരം ലഭിച്ചു.

നാദാപുരത്തു ബാങ്കിനെ പറ്റിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണു ഇയാള്‍ ഐപിഎസ് ഓഫിസര്‍ ചമഞ്ഞു തട്ടിപ്പു തുടങ്ങിയത്. കശ്മീരിലെ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ബാങ്കുകളില്‍ നിന്നു കോടികളുടെ തട്ടിപ്പു നടത്തി ഒളിവില്‍പ്പോയ വിപിന്‍ കാര്‍ത്തിക്കിനെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചതായി വിവരമുണ്ട്. അന്വേഷണവുമായി ഡല്‍ഹിയിലെത്തിയ പൊലീസിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പ്രതിയുടെ ബന്ധങ്ങള്‍. ഡല്‍ഹിയില്‍ താമസിക്കാറുള്ളത് ആദായനികുതി വകുപ്പിലെ അസി. കമ്മിഷണറുടെ വീട്ടിലായിരുന്നു.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയാല്‍ പൊലീസുകാര്‍ അകമ്പടിയായെത്തി കാറിന്റെ വാതില്‍ തുറന്നു കൊടുക്കും. 2 മാസം മുന്‍പ് ഒരു സ്ത്രീയോടൊപ്പമാണു ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. തന്റെ ഭാവി വധുവാണെന്നാണു പറഞ്ഞത്. സെപ്റ്റംബര്‍ 5ന് അടൂരില്‍ നടക്കേണ്ടിയിരുന്ന വിവാഹനിശ്ചയത്തിനു പൊലീസുകാരില്‍ തന്നെ പലര്‍ക്കും ക്ഷണവുമുണ്ടായി. ഫെബ്രുവരി 16നു അടൂരിലുള്ള യുവതിയുമായി വിവാഹം റജിസ്റ്റര്‍ ചെയ്യാനായി ഗുരുവായൂര്‍ കോട്ടപ്പടി സബ് റജിസ്ട്രാര്‍ ഓഫിസിലാണ് വരന്റെയും വധുവിന്റെയും ഫോട്ടോ പതിച്ചു വിവാഹ അറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഇതില്‍ കാണിച്ച ജോലി ‘എഎസ്പി’ എന്നാണ്.

വിപിനും അമ്മ തലശേരി തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍ ശ്യാമള വേണുഗോപാലും (58) ചേര്‍ന്ന് ഗുരുവായൂരിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് 12 കാറുകള്‍ വാങ്ങി മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥയില്‍ നിന്ന് 97 പവനും 25 ലക്ഷവും കൈപ്പറ്റി. വീടു വളഞ്ഞ പൊലീസ് ഞായറാഴ്ചഅമ്മയെ അറസ്റ്റ് ചെയ്‌തെങ്കിലും മകന്‍ കടന്നു കളയുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു തട്ടിപ്പു നടത്തിയതിന് മാനേജര്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …