20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി യുവതിക്ക് അനുമതി നല്‍കി: കൊല്ലം സ്വദേശിയായ 37കാരിയാണ് കോടതിയെ സമീപിച്ചത്

Editor

കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന്റെ തല അമിതമായി വളരുന്നുണ്ടെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ തുടര്‍ന്ന് 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി യുവതിക്ക് അനുമതി നല്‍കി. യുവതിയുടേയും ശിശുവിന്റേയും ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഹൈക്കോടതി യുവതിക്ക് അനുമതി നല്‍കിയത്. കൊല്ലം സ്വദേശിയായ 37കാരിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, ഈ സമയം ഗര്‍ഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവന് ഭീഷണിയാണെന്ന അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പക്ഷേ, ഗര്‍ഭം അലസിപ്പിക്കണം എന്ന നിലപാടില്‍ ഹര്‍ജിക്കാരിയും ഭര്‍ത്താവും ഉറച്ചു നിന്നതോടെ ഇത് മൂലമുണ്ടാവുന്ന അപകട സാധ്യത സ്വയം നേരിടണം എന്ന് നിര്‍ദേശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പോലീസിനെയും ബന്ധുക്കളെയും വട്ടംകറക്കി ഏഴുവയസ്സുകാരന്‍

ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിന് പൊലീസ് പദ്ധതി തയ്യാറാക്കുന്നു

Related posts
Your comment?
Leave a Reply