നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എന്‍ഡിപി ഏതറ്റം വരെയും പോകുമെന്ന് വെള്ളാപ്പള്ളി

Editor

ആലപ്പുഴ നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എന്‍ഡിപി ഏതറ്റം വരെയും പോകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍നിന്ന് പിന്‍മാറുമെന്ന സമിതി ജോയിന്റ് കണ്‍വീനര്‍ കൂടിയായ സുഗതന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. സുഗതന്‍ കടലാസ് പുലിയാണ്. പാര്‍ലമെന്ററി വ്യാമോഹമുള്ള സുഗതന്‍ പോയതുകൊണ്ട് നവോത്ഥാന സമിതിക്ക് ഒന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് അനുകൂല സാഹചര്യമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവിലെ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ജോസ് ടോമിന് ജനകീയമുഖമില്ല. രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന കരസേനാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തിലും അതീവജാഗ്രത പ്രഖ്യാപിച്ചു

ഇനിമുതല്‍ പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മലയാളത്തിലും

Related posts
Your comment?
Leave a Reply