ഇന്ത്യയിലും വിദേശത്തുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 6 മാസത്തിനകം 21 ഷോറൂമുകള്‍

Editor

ദുബായ് : ഇന്ത്യയിലും വിദേശത്തുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 6 മാസത്തിനകം 21 ഷോറൂമുകള്‍ ആരംഭിക്കും. യുഎസിലെ രണ്ടാമത്തെ ഷോറൂം ന്യൂജഴ്‌സിയിലെ ഇസ്ലിനില്‍ 31നു തുറക്കും. വരുംവര്‍ഷങ്ങളില്‍ ബംഗ്ലദേശ്, ശ്രീലങ്ക, ഓസ്ട്രേലിയ, കാനഡ, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളിലും ഷോറൂമുകള്‍ തുറക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.

ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ ഷോറൂമുകളുണ്ട്. ഇതോടൊപ്പം സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളും തുടങ്ങുന്നുണ്ട്. 2023 ആകുമ്പോഴേക്കും വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകും. വിപുലീകരണത്തോടെമലബാര്‍ ഗ്രൂപ്പില്‍ നേരിട്ട് ജോലി ചെയ്യുന്ന പ്രഫഷനലുകളുടെ എണ്ണം 13,500 ആകും. 5 വര്‍ഷത്തിനകം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എച്ച്.ഡി ടി.വി സൗജന്യം, സിനിമകള്‍ റിലീസ് ദിവസം വീട്ടിലെത്തും: ജിഗാ ഫൈബര്‍

ദുബായിലെ ഏറ്റവും വലിയ ഗോള്‍ഡന്‍ ടൂള്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ്

Related posts
Your comment?
Leave a Reply