ലോക വനിതാ ബാഡ്മിന്റണിന്റെ നെറുകയില്‍ സിന്ദൂര തിലകമണിഞ്ഞ് പി.വി. സിന്ധു

18 second read

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) : ലോക വനിതാ ബാഡ്മിന്റണിന്റെ നെറുകയില്‍ സിന്ദൂര തിലകമണിഞ്ഞ് ഇന്ത്യയുടെ രാജകുമാരി പി.വി. സിന്ധു.

ഇന്നലെ നടന്ന ഫൈനലില്‍ ജാപ്പനീസ് താരം നോസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ തോറ്റിരുന്ന സിന്ധു മൂന്നാം അങ്കത്തില്‍ എതിരാളിയെ തീര്‍ത്തും നിഷ്പ്രഭയാക്കി വിജയം നേടിയത് വെറും 38 മിനിട്ടുകൊണ്ടായിരുന്നു. 21-7, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വീരഗാഥ.

ഒളിമ്പിക്‌സിന്റെ ഫൈനലില്‍ കളിച്ച ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി ചരിത്രം സൃഷ്ടിച്ചിരുന്ന സിന്ധു ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച്‌മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി റെക്കാഡിട്ടു. 2013, 2014 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയിരുന്ന ഈ 24 കാരി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വെള്ളി കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍പ്പിച്ചിരുന്ന ജാപ്പനീസ് താരത്തെതന്നെ ഫൈനലില്‍ കീഴടക്കാന്‍ കഴിഞ്ഞു എന്ന പകരം വീട്ടലിന്റെ കൗതുകം കൂടി സിന്ധുവിന്റെ ഈ കിരീട വിജയത്തിലുണ്ട്.

നേരത്തെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സായ്പ്രണീത് വെങ്കലം നേടിയിരുന്നു.കഴിഞ്ഞ രണ്ടുതവണയും ഫൈനലുകളില്‍ തോല്‍ക്കേണ്ടിവന്നിരുന്നതുകൊണ്ടുതന്നെ ഈ വിജയത്തിന് മാധുര്യമേറെയാണ്. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”.

പി.വി.സിന്ധു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …