കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 83 ആയി

16 second read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 83 ആയി. മലപ്പുറം കവളപ്പാറയില്‍ ഇന്ന് 5 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ 63 പേരില്‍ നാലു പേര്‍ തിരിച്ചെത്തിയതോടെ 59 പേര്‍ അപകടത്തില്‍പ്പെട്ടു എന്നാണ് കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും തുടരുകയാണ്.

നാലാം ദിവസം നടന്ന തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ പത്തടിയോളം ആഴത്തില്‍ മണ്ണെടുത്തു മാറ്റിയ ശേഷമാണ് കണ്ടെത്താനായത്. ഒരേ സമയം 15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം. പരിശീലനം നേടിയ നായകളെയും തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. നേരത്തെ 63 പേരെ കാണാനില്ലെന്നായിരുന്നു ഔദ്യോഗിക വിവരം. എന്നാല്‍ 4 പേര്‍ തിരിച്ചെത്തിയതോടെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗികമായ കണക്ക്.

സൈന്യത്തിനൊപ്പം ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന്റെ സമീപത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. മഴ ശക്തമാവുകയാണങ്കില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതുകൊണ്ട് കവളപ്പാറയില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …