രണ്ടു ദിവസത്തെ മഴയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 45 ആയി: 7 ജില്ലകളില്‍ അതിതീവ്രമഴ

16 second read

രണ്ടു ദിവസത്തെ മഴയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 44 ആയി: 7 ജില്ലകളില്‍ ഇന്നും പെരുമഴ

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നലെ 25 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ ദിവസം കാണാതായ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ, രണ്ടു ദിവസത്തെ മഴയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 45 ആയി. വ്യാഴാഴ്ച 11 പേരായിരുന്നു മരിച്ചത്.

മലപ്പുറം ജില്ലയില്‍ നിലമ്പൂരിനു സമീപം ഭൂദാനം കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം ഒന്നടങ്കം ഇല്ലാതായി. ഇവിടെ 19 കുടുംബങ്ങളിലെ മുപ്പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. 50 അടിയോളം ഉയരത്തില്‍ കല്ലും മണ്ണും മൂടിയ ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. 4 മൃതദേഹങ്ങള്‍ പുറത്തെടുത്തു.

വ്യാഴാഴ്ച വന്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ 8 മൃതദേഹങ്ങള്‍ കണ്ടെത്തി. 5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായി 100 ഏക്കര്‍ വിസ്തൃതിയിലുണ്ടായിരുന്ന ഈ ഗ്രാമംചെളിത്തടാകമായി. വിവിധ ജില്ലകളിലായി 64,013 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി.

മിന്നല്‍പ്രളയത്തിനും ഉരുള്‍പൊട്ടലിനും വഴിവച്ച അതിതീവ്രമഴ 7 ജില്ലകളില്‍ ഇന്നും തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണിത്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട്.

5 ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യത (ഓറഞ്ച് അലര്‍ട്ട്). ജില്ലകള്‍: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍കോട്.

ഇന്നു വൈകിട്ടോടെ മഴയുടെ ശക്തി കുറയാന്‍ സാധ്യത. വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം.

8 ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകള്‍

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില പുഴകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പ്.

ആലപ്പുഴയില്‍ ഇന്നു നടക്കേണ്ടിയിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …