പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹത്തില്‍ കൂടുതല്‍ മുറിവുകള്‍

16 second read

ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കുമാറിന്റെ(രാജ്കുമാര്‍) മൃതദേഹത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി. തിങ്കളാഴ്ച നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തിലാണ് മുറിവുകള്‍ കണ്ടെത്തിയത്. നെഞ്ചിലും തുടയിലുമായാണ് മുറിവുകള്‍. പോസ്റ്റുമോര്‍ട്ടത്തില്‍ കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന സൂചനകളുണ്ടെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.

വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തപ്പോള്‍ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാലിത് പൊലീസ് മര്‍ദനത്തില്‍ പറ്റിയതാണോ എന്നറിയാനാണ് കമ്മിഷന്റെ ശ്രമം.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടന്ന രണ്ടാം പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു. വാഗമണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നിന്ന് 37 ദിവസത്തിന് ശേഷം പുറത്തെടുത്ത മൃതദേഹം വിദഗ്ധ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. രാജ്കുമാറിന്റെ കുടുംബാംഗങ്ങള്‍, ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്, ആര്‍ഡിഒ, പീരുമേട് മജിസ്ട്രേറ്റ്, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …