ശ്രീകൃഷ്ണ ജൂവലറിയില്‍ നിന്ന് ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വര്‍ണം കവര്‍ന്നു: സംഭവത്തില്‍ സൂത്രധാരനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി: പോകുന്നതിന് മുന്‍പ് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ശേഖരിക്കാനും സംഘം മറന്നില്ല

16 second read

പത്തനംതിട്ട: പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ ജൂവലറി കവര്‍ച്ചയില്‍ നിര്‍ണായക ട്വിസ്റ്റ്. കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീല്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസില്‍ കീഴടങ്ങി. എന്നാല്‍, അതിനോടകം തന്നെ പാട്ടീലിന്റെ ആസൂത്രണം മനസിലാക്കിയ പൊലീസിന് കീഴടങ്ങല്‍ നാടകം ബമ്പര്‍ ലോട്ടറിയായി. ശേഷിച്ച മൂന്നു പേര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് പത്തനംതിട്ട നഗരമധ്യത്തില്‍ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ മുത്താരമ്മന്‍ കോവിലിന് സമീപമുള്ള കൃഷ്ണ ജൂവലേഴ്സില്‍ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഇതിന് പിന്നില്‍ മികച്ച ആസൂത്രണം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 30 വര്‍ഷത്തിലധികമായി മഹാരാഷ്ട്ര സ്വദേശിയായ സേട്ടു നടത്തുന്നതാണ് കൃഷ്ണ ജൂവലറി. ആഭരണ വില്‍പനയ്ക്കൊപ്പം മറ്റു ജുവലറികളിലേക്ക് സ്വര്‍ണം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു കൊണ്ട് തന്നെ സുതാര്യമായ ഇടപാടാണ് സേട്ടു നടത്തിയിരുന്നു. വിതരണത്തിനും വില്‍പനയ്ക്കുമായി സ്വര്‍ണംസൂക്ഷിച്ചിരുന്നത് കടയ്ക്കുള്ളിലെ ലോക്കറിലായിരുന്നു.

ശനിയാഴ്ച ബാങ്ക് അവധി ആയതിനാല്‍ അന്നു വരെ ലഭിച്ച 13 ലക്ഷം രൂപയും ലോക്കറില്‍ വച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലോടെ ഒരു സ്ഥിരം കസ്റ്റമര്‍ സേട്ടുവിനെ ഫോണില്‍ വിളിക്കുന്നിടത്ത് നിന്നാരംഭിക്കുന്നു കവര്‍ച്ചയുടെ ആസൂത്രണം. കുടുംബസമേതം കടയിലെത്തിയ കസ്റ്റമര്‍ തനിക്ക് ആഭരണം വേണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ചയായതിനാല്‍ കട അടവായിരുന്നു. എങ്കിലും സ്ഥിരം കസ്റ്റമറുടെ അഭ്യര്‍ഥന മാനിച്ച് സ്വര്‍ണം എടുത്തു നല്‍കാന്‍ സേട്ടു രണ്ടു പേരെ വിട്ടു. 10 വര്‍ഷത്തോളമായി കടയില്‍ ജോലി ചെയ്യുന്ന സന്തോഷ്, രണ്ടാഴ്ച മുന്‍പ് മാത്രം ജോലിക്കെത്തിയ അക്ഷയ് പാട്ടീല്‍ എന്നിവരെയാണ് അയച്ചത്. സന്തോഷും അക്ഷയും കട തുറന്ന് അകത്ത് കടന്നതിന് പിന്നാലെ മൂന്നു പേര്‍ കൂടി ഒപ്പം തള്ളിക്കയറി. ഇവര്‍ സന്തോഷിനെ മര്‍ദിച്ച് അവശനാക്കി ലോക്കര്‍ റൂമില്‍ കെട്ടിയിട്ടു. തുടര്‍ന്ന് സ്വര്‍ണവും പണവും കൈവശം കരുതിയിരുന്ന ബാഗിലേക്ക് മാറ്റുന്നതിനിടെ മുന്‍പ് വിളിച്ച കസ്റ്റമര്‍ എത്തി. ഈ സമയം സന്തോഷ് അടി കൊണ്ട് അകത്തു കിടക്കുകയും കൊള്ള നടക്കുകയുമായിരുന്നു.

എന്നാല്‍, അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കാത്ത വിധം വന്ന കസ്റ്റമര്‍ക്ക് സ്വര്‍ണവും കൊടുത്ത് പണവും വാങ്ങുകയാണ് കൊള്ളസംഘം ചെയ്തത്. ഇതിന് ശേഷം സന്തോഷിന്റെ സ്വര്‍ണമാലയും കൈവളയും മോഷ്ടാക്കള്‍ കവര്‍ന്നു. പോകുന്നതിന് മുന്‍പ് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ശേഖരിക്കാനും സംഘം മറന്നില്ല. പുറത്തിങ്ങിയ സംഘം ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. സംഘം പോയ ശേഷം ലോക്കര്‍ മുറിയില്‍ നിന്നു പുറത്തു വന്ന സന്തോഷ് കവര്‍ച്ചാ വിവരം ഉടമയെ വിളിച്ചു പറഞ്ഞു. മര്‍ദനമേറ്റ സന്തോഷിന്റെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷം നാടകീയമായിട്ടാണ് അക്ഷയ് കീഴടങ്ങിയത്. തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ഇയാളുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …