പനിമരണം: വൈറസ് അല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

16 second read

കാസര്‍കോട്:ബദിയടുക്ക കന്യാപ്പടിയില്‍ സഹോദരങ്ങള്‍ പനിബാധിച്ച് മരിച്ച സംഭവത്തില്‍ രോഗകാരണം വൈറസ് അല്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ റിപ്പോര്‍ട്ട്. ബര്‍ഖോള്‍ഡെറിയ സ്യൂഡോമില്ലി എന്ന ബാക്ടീരിയയാണ് രോഗകാരിയെന്നും മണിപ്പാലിലെ റിപ്പോര്‍ട്ടിലുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് വന്നതിനുശേഷമാകും ഇക്കാര്യം സ്ഥിരീകരിക്കുക. ഈ ബാക്ടീരിയ കാരണമുണ്ടാകുന്ന മെലീഡിയോസിസ് രോഗമാണ് കുട്ടികള്‍ക്ക് ബാധിച്ചതെന്നാണ് മംഗളൂരു ഫാ. മുള്ളേഴ്സ് ആസ്പത്രിയിലെ റിപ്പോര്‍ട്ടിലുമുള്ളത്.

രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍, പ്രത്യേകിച്ചും പ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, അസുഖം ബാധിച്ചവര്‍ എന്നിവരില്‍ ഈ രോഗം മാരകമായേക്കാം. സാധാരണക്കാരില്‍ ആന്റിബയോട്ടിക് ഉപയോഗിച്ച് രോഗം ഭേദമാക്കാനാകും. രോഗത്തെക്കുറിച്ച് വ്യക്തതവന്നതോടെ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചു. ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചു. സ്റ്റേറ്റ് എപ്പിഡെമോളജിസ്റ്റ് ഡോ. എ.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്.


പുത്തിഗെ മുഗു റോഡില്‍ കുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ്, പൂച്ച, ആട് ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെ രക്തസാമ്പിള്‍ എന്നിവ സംഘം ശേഖരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം, എപ്പിഡെമോളജിസ്റ്റ് ഡോ. എസ്.റോബിന്‍, ഡോ. ആരതി രഞ്ജിത്, ഫ്‌ളോറി ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നിലവില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗകാരിയേതെന്നും അതിന്റെ ഉറവിടമെവിടെയെന്നും കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നതെന്നും ഡോ. എ.സുകുമാരന്‍ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …