ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളുടെ സംഘാടകര്‍ പോലും ഫാഷിസ്റ്റ് കോര്‍പ്പറേറ്റുകളെന്ന് സക്കറിയ

18 second read

ആറാട്ടുപുഴ:രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലാകെ പടര്‍ന്നു പിടിച്ച ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ പോലും ഇന്ന് സംഘടിപ്പിക്കുന്നത് ഫാഷിറ്റ് കോര്‍പ്പറേറ്റുകളാണ് എന്ന അപകടരമായ അവസ്ഥയിലേക്ക് സമൂഹം മാറിയിരിക്കുന്നു എന്ന് സക്കറിയ. ആറാട്ടുപുഴയില്‍ വെച്ച് നടക്കുന്ന ഏഴാമത് പമ്പാ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. T. P രാജീവന്‍ അധ്യക്ഷത വഹിച്ചു.

ഫാഷിസത്തിനെതിരായ നമ്മുടെ പ്രതിരോധം എത്രമാത്രം ദുര്‍ബലമാണെന്ന ആശങ്കയകറ്റുന്നത് പമ്പ സാഹിത്യോത്സവം പോലെയുള്ളവയില്‍ പങ്കെടുക്കുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം രഘുനന്ദനു നല്കി കൊണ്ട് ബന്യാമിന്‍ നിര്‍വഹിച്ചു. പി.സി.വിഷ്ണുനാഥ് , കല്‍പ്പറ്റ നാരായണന്‍, വിഷ്ണു മാതൂര്‍, ഡോ ചാര്‍ളി ചെറിയാന്‍, കെ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

ഭരണകൂട അജണ്ടകള്‍ക്ക് വിധേയമാകാതെ നിഷ്പക്ഷമായി മാധ്യമ ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ കേരളത്തിലെ രാജ്യത്തിനാകെ മാതൃകയാണെന്ന് ‘ മാധ്യമങ്ങളുടെ ബഹുജീവിതം ഇന്ന് ‘ എന്ന സെഷനില്‍ അഭിപ്രായം ഉയര്‍ന്നു. ജോണ്‍ മുണ്ടക്കയം, എം ജി രാധാകൃഷ്ണന്‍ , ഉണ്ണി ബാലകൃഷ്ണന്‍, സണ്ണി കുട്ടി എബ്രഹാം എന്നിവര്‍ ആ സെഷനു നേതൃത്വം നല്കി.

തുടര്‍ന്നു നടന്ന കവിത സെഷനു മംമ്ത സാഗര്‍, അനിത തമ്പി, റ്റി പി രാജീവന്‍, വി.എം ഗിരിജ, ചാന്ദിനി, രേഷ്മ രമേശ്, ഹുദാഷന്‍ വാജ്‌പെയ്, ദമയന്തി നിസാല്‍, കനക ഹാമ വിഷ്ണുനാഥ്, കുഴുര്‍ വില്‍സണ്‍, അന്‍വര്‍ അലി എന്നിവര്‍ നേതൃത്വം നല്കി. ബെന്യാമിന്‍, റ്റി പി രാജീവന്‍, ബി. മുരളി, മിത്ര വെങ്കടരാജ് എന്നിവര്‍ കഥ സെഷനു നേതൃത്വം നല്കി.

ഷാംങ്ങ്ഹായ് അന്താരാഷ്ട്ര മേളയിലെ അവാര്‍ഡ് ജേതാവ് ഡോ.ബിജുവിനെ സാഹിത്യോത്സവത്തില്‍ ആദരിച്ചു. എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥിന്റെ നേതൃത്വത്തിലുള്ള പമ്പാ സാഹിത്യോത്സവം ജൂണ്‍ 26 ന് സമാപിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …