മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തു : ഐ.എന്‍.ടി.യു.സി. യുവനേതാവിന് ഒരുദിവസത്തെ തടവും പിഴയും

16 second read

മൂലമറ്റം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വിവാദ പോസ്റ്റിട്ട ഐ.എന്‍.ടി.യു.സി. യുവനേതാവിന് ഒരുദിവസത്തെ തടവും പിഴയും. ഡി.വൈ.എഫ്.ഐ. മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് മൂലമറ്റം സ്വദേശി ബിപിന്‍ ഈട്ടിക്കാനെ കോടതി ശിക്ഷിച്ചത്.

5000 രൂപ പിഴയും ഒരുദിവസത്തെ തടവുമാണ് കോടതി വിധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതു സംബന്ധിച്ച് സ്‌ക്രീന്‍ഷോട്ട് സഹിതം പരാതി നല്‍കുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …