യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്ത 7 പൊലീസുകാര്‍ക്കെതിരെ കേസ്

16 second read

യുവതിയെഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതെന്ന പരാതിയില്‍ എസ്എച്ച്ഒ ഉള്‍പ്പടെ ഏഴു പൊലീസുകാര്‍ക്കെതിരെ കേസ്. ഭര്‍തൃസഹോദരന്റെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ദലിത് വിഭാഗത്തില്‍ യുവതിക്ക് അതേ പൊലീസുകാരുടെ കൂട്ടമാനഭംഗത്തിന് ഇരയാകേണ്ടിവന്നത്.

രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള സര്‍ദാര്‍ഷഹര്‍ പൊലീസ് സ്റ്റേഷനില്‍ ജൂലൈ ആറിനായിരുന്നു നെമിചന്ദിന്റെ മരണം. കസ്റ്റഡി മരണം പുറത്തറിഞ്ഞതോടെ സ്റ്റേഷന്‍ ഹൗസ് ഓഫിസറെയും മറ്റ് ആറു പൊലീസുകാരെയും സസ്പന്‍ഡ് ചെയ്യുകയും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ പരാതി ഡിജിപിക്കു നല്‍കിയതിനു പിന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചുരു എസ്പിയെ ചുമതലയില്‍ നിന്നു നീക്കുകയും സര്‍ദാര്‍ഷഹര്‍ സര്‍ക്കിള്‍ ഓഫിസറെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …