10 ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും: എം.എം മണി

17 second read

ഇടുക്കി: സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും’- മന്ത്രി പറഞ്ഞു. ഉടന്‍ മഴ കിട്ടിയില്ലെങ്കില്‍ കടുത്ത നിയന്ത്രണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.ഇടുക്കി ഡാമില്‍ ഇപ്പോഴുള്ളത് ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം മാത്രമാമാണ്. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ 50 ശതമാനത്തിലേറെ മഴകുറഞ്ഞു. സംസ്ഥാനത്താകെ ഈ കാലയളവില്‍ 799 മില്ലീ മീറ്റര്‍ മഴ പെയ്യണം. ഇത്തവണ കിട്ടിയതാകട്ടെ 435 മീല്ലീ മീറ്ററും. 46 ശതമാനത്തിന്റെ കുറവ്. പതിനാല് ജില്ലകളിലും മഴയുടെ വന്‍കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സ്‌ളാബ് അടിസ്ഥാനത്തിലുള്ള ഫിക്‌സഡ് ചാര്‍ജും യൂണിറ്റ് നിരക്കും ഒരേ സമയം കൂട്ടിയാണ് ഇരട്ട അടി നല്‍കിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 18 രൂപ മുതല്‍ 254 രൂപ വരെ നിരക്കു കൂടും. ഒപ്പം അധിക ഫിക്‌സഡ് ചാര്‍ജും നല്‍കണം. അഞ്ചു രൂപ മുതല്‍ 70 രൂപ വരെയാണ് ഫിക്‌സഡ് ചാര്‍ജ് വര്‍ദ്ധന. ചാര്‍ജ് വര്‍ദ്ധന ഇന്നലെ മുതല്‍ നിലവില്‍ വന്നതായി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …