ദക്ഷിണാഫ്രിക്ക വീരോചിതമായി ലോകകപ്പില്‍നിന്നു മടങ്ങുന്നു

18 second read

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക വീരോചിതമായി ലോകകപ്പില്‍നിന്നു മടങ്ങുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും മികവിലേക്ക് ഉയര്‍ന്ന ദക്ഷിണാഫ്രിക്ക 10 റണ്‍സിനാണ് ഓസീസിനെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (100), റസ്സി വാന്‍ സര്‍ ദസന്‍ (95) ക്വിന്റന്‍ ഡി കോക് (52) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്‌കോറര്‍മാര്‍. സ്‌കോര്‍- ദക്ഷിണാഫ്രിക്ക: 50 ഓവറില്‍ 6 വിക്കറ്റിന് 325; ഓസ്‌ട്രേലിയ 49.5 ഓവറില്‍ 315നു പുറത്ത്. തോല്‍വിയോടെ ഓസീസ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി.

ഓപ്പണര്‍ സ്ഥാനത്തു വെറ്ററന്‍ താരം ഹാഷിം അംലയ്ക്കു പകരം ഏയ്ഡന്‍ മാര്‍ക്രത്തെ പരീക്ഷിച്ചതാണു ദക്ഷിണാഫ്രിക്കയെ തുണച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഡി കോക്- മാര്‍ക്രം സഖ്യം 11.3 ഓവറില്‍ 79 റണ്‍സ് ചേര്‍ത്തു. ഇന്നിങ്‌സിലെ അവസാന പന്തില്‍ പാറ്റ് കമ്മിന്‍സിനെ സിക്‌സറടിച്ച് സെഞ്ചുറി തികയ്ക്കാനുള്ള ശ്രമത്തിനിടെയാണ് വാന്‍ ഡര്‍ ദസന്‍ പുറത്തായത്.

മറുപടി ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ (122), അലക്‌സ് കാരി (69 പന്തില്‍ 85) എന്നിവര്‍ മാത്രമാണ് ഓസീസിനായി തിളങ്ങിയത്. റിട്ടയര്‍ഡ് ഹര്‍ട്ടായ ഉസ്മാന്‍ ഖവാജ (18) ഡെത്ത് ഓവറുകളില്‍ വീണ്ടും ബാറ്റിങ്ങിന് എത്തിയെങ്കിലും ഗുണമുണ്ടായില്ല. 49-ാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ (11 പന്തില്‍ 16) കഗീസോ റബാദ ബോള്‍ഡാക്കുക കൂടി ചെയ്തതോടെ ഓസീസിന്റെ കഥ തീര്‍ന്നു. റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …