കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം

16 second read

ആലപ്പുഴ: കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം. കായംകുളം എന്‍.ആര്‍.പി.എം. ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പണം ചോദിച്ചിട്ട് നല്‍കാതിരുന്നതിനാലാണ് പൂര്‍വ്വവിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ വിദ്യാര്‍ഥിയെ തടഞ്ഞുവെയ്ക്കുകയുംമര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍  ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച പൂര്‍വ്വവിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്നതും നിലത്തിട്ടുചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികള്‍ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താറുണ്ടെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി പോലീസിന് മൊഴി നല്‍കിയിരുന്നു. നേരത്തെ ഭീഷണിയുണ്ടായപ്പോള്‍ ഒരുതവണ പണം നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ഥിയുടെ മാതാവും പോലീസിനെ അറിയിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …