വ്യാജതെളിവുണ്ടാക്കി യൂട്യൂബില്‍ അപകീര്‍ത്തികരമായി വീഡിയോ: കല്യാണ്‍ ജ്വല്ലേഴ്‌സിനെ അപകീര്‍ത്തിപ്പെടുത്തല്‍: ശ്രീകുമാര്‍ മേനോന്റെ പേരില്‍ കേസ്

16 second read

തൃശ്ശൂര്‍: വ്യാജതെളിവുണ്ടാക്കി യൂട്യൂബില്‍ അപകീര്‍ത്തികരമായി വീഡിയോ പോസ്റ്റ് ചെയ്തതിനെതിരേ കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ പരാതിയില്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അടക്കം മൂന്നു പേരുടെ പേരില്‍ പോലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തൃശ്ശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജുവാണ് വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മനപൂര്‍വം വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കല്യാണിലെ പരസ്യങ്ങള്‍ മുമ്പ് കരാര്‍ വ്യവസ്ഥയില്‍ ചെയ്തിരുന്ന ശ്രീകുമാര്‍ മേനോന് പിന്നീട് പരസ്യക്കരാര്‍ നല്‍കാത്തതിനെ തുടര്‍ന്നുള്ള വിരോധത്താല്‍ മാത്യു സാമുവലുമായി ചേര്‍ന്ന് വീഡിയോ നിര്‍മിച്ചതെന്ന് സംശയിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …