നിപ്പ വൈറസ്; വിദ്യാര്‍ഥിയുടെ നില മെച്ചപ്പെടുന്നു: ജാഗ്രത

16 second read

കൊച്ചി :നിപ്പ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പുണെ എന്‍ഐവിയില്‍ നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ മൂന്ന് സാംപിളുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് ഭീതി ഒഴിഞ്ഞെങ്കിലും നിപ്പയ്്‌ക്കെതിരെ അതീവജാഗ്രതയില്‍ തന്നെയാണ് ആരോഗ്യവകുപ്പ്. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും തുടരുന്നു.

കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ രണ്ടാംഘട്ട സാംപിള്‍ പരിശോധനയുടെ ഫലം കൂടുതല്‍ സ്ഥിരീകരണത്തിനായാണ് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചത്. മൂന്ന് സാപിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റ് രണ്ട് സാംപിളുകളിലെ പരിശോധനാഫലവും നെഗറ്റീവാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …