ഇന്നു കെപിസിസി നേതൃയോഗം: സംഘടനാ ദൗര്‍ബല്യം ചര്‍ച്ചയ്ക്ക്

16 second read

തിരുവനന്തപുരം: കോണ്‍ഗ്രസ് – യുഡിഎഫ് മുന്നേറ്റം എന്ന ആത്മവിശ്വാസം നേരിട്ടുള്ള പരിശോധനയിലൂടെ ഉറപ്പിക്കാനായി ഇന്നു കെപിസിസി നേതൃയോഗം. രാവിലെ 11 ന് സ്ഥാനാര്‍ഥികള്‍ കൂടി പങ്കെടുക്കുന്ന നേതൃയോഗവും മൂന്നിനു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് ഈ രണ്ടു ഫോറങ്ങളും വിളിച്ചുചേര്‍ക്കുന്നത്.

രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന വിശ്വാസമുണ്ടെങ്കിലും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ തിരഞ്ഞെടുപ്പു വേളയില്‍ ഉയര്‍ന്നുവന്നിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നു പത്തുലക്ഷത്തിലേറെപ്പേരെ വെട്ടിമാറ്റിയെന്ന് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും നിതാന്തജാഗ്രത യഥാസമയം പാര്‍ട്ടി കാട്ടിയില്ലെന്ന സ്വയംവിമര്‍ശനം കോണ്‍ഗ്രസ് തലപ്പത്തു തന്നെയുണ്ട്. കെപിസിസി ഭാരവാഹികള്‍, പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ക്കൊപ്പം സ്ഥാനാര്‍ഥികളെക്കൂടി ഇന്നത്തെ യോഗത്തിലേക്കു വിളിച്ചിരിക്കുന്നത് അവരുടെ ഭാഗം കേള്‍ക്കാന്‍ വേണ്ടിയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …