തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

16 second read

തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എട്ട് കോടിയോളം വില വരുന്ന 25 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.തിരുമല സ്വദേശി സുനില്‍ എന്നയാളില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത മറ്റൊരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഒമാനില്‍ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്.
ബിസ്‌ക്കറ്റ് രൂപത്തില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
വിമാത്താവളത്തിലെ ജീവനക്കാരുടെ സഹായം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. നേരത്തെ ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് പങ്കുള്ള പല സംഭവങ്ങളും തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നിരുന്നു. ജീവനക്കാര്‍ തന്നെ സ്വര്‍ണക്കടത്തിന് പിടിയിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നൂറുകിലോയോളം സ്വര്‍ണം ജീവനക്കാര്‍ തന്നെ കടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …