തന്ത്രി :വാര്‍ത്ത മാധ്യമസൃഷ്ടിയണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

17 second read

ചെറുകോല്‍പ്പുഴ: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് തന്ത്രി തന്നോട് അഭിപ്രായം ചോദിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പ്രസിഡന്റ് എന്നനിലയിലോ അഭിഭാഷകന്‍ എന്നനിലയിലോ മാത്രമല്ല, പൗരന്‍ എന്നനിലയില്‍ നിലപാെടടുക്കാനും തനിക്ക് അവകാശമുണ്ട്. ശബരിമല വിഷയത്തിന്റെ സമ്മര്‍ദസമയത്തു വന്ന ഫോണ്‍വിളികളില്‍ അഭിപ്രായം ചോദിച്ചവരോടൊക്കെ മറുപടി പറഞ്ഞിട്ടുണ്ട്. തന്ത്രിയോടു സംസാരിച്ചില്ലെന്നു പറഞ്ഞതിനെത്തുടര്‍ന്ന്, സ്ഥിരതയില്ലാത്തവനാണു താനെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. താന്‍ വാക്കുമാറ്റിപ്പറഞ്ഞില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വിപത്ത് മുന്‍കൂട്ടിക്കണ്ടാണ് അത്തരം തീരുമാനമെടുത്തത്.
ശബരിമലയ്ക്കു പോകാന്‍ സംരക്ഷണം തരാമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കനകദുര്‍ഗയോട് ഫോണില്‍ പറഞ്ഞതിന്റെ വിശദാംശങ്ങള്‍ സഹോദരന്‍ വെളിപ്പെടുത്തിയതു മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ കനകദുര്‍ഗയ്ക്കു സംരക്ഷണം നല്‍കുന്നതൊഴിച്ച് മറ്റുള്ള ഹര്‍ജികള്‍ തള്ളിയതും മാധ്യമങ്ങള്‍ കണ്ടില്ലെന്നുനടിച്ചു-ശ്രീധരന്‍പിള്ള പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …