ഇന്ത്യയെ സഹായിക്കാന്‍ കുവൈത്തില്‍നിന്ന് 40ടണ്‍ചികിത്സാ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തി

17 second read

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് ഇന്ത്യയെ സഹായിക്കാന്‍ കുവൈത്തില്‍നിന്ന് 300 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ 40ടണ്‍ചികിത്സാ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തി.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമേ 60 ഓക്‌സിജന്‍ കണ്‍സണ്‍ട്രറ്ററുകള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍, സ്റ്ററിലൈസേഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് കുവൈത്ത് എത്തിച്ചത്. കുവൈത്ത് മന്ത്രിസഭാ തീരുമാനപ്രകാരം റെഡ് ക്രസന്റ് സൊസൈറ്റി അയച്ച ഉപകരണങ്ങള്‍ ഇന്നലെ (ചൊവ്വ)യാണ് ഡല്‍ഹിയില്‍ എത്തിയത്.

പ്രതിസന്ധി ഘട്ടത്തില്‍ കുവൈത്ത് നല്‍കിയ സഹായത്തിന് ഇന്ത്യ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാകാന്‍ അത് സഹായിക്കുമെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം വക്താവ് അരിന്ദം ബച്ചി പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …