4:24 pm - Saturday June 23, 5545

ഇന്ത്യയെ സഹായിക്കാന്‍ കുവൈത്തില്‍നിന്ന് 40ടണ്‍ചികിത്സാ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തി

Editor

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് ഇന്ത്യയെ സഹായിക്കാന്‍ കുവൈത്തില്‍നിന്ന് 300 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ 40ടണ്‍ചികിത്സാ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തി.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമേ 60 ഓക്‌സിജന്‍ കണ്‍സണ്‍ട്രറ്ററുകള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍, സ്റ്ററിലൈസേഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് കുവൈത്ത് എത്തിച്ചത്. കുവൈത്ത് മന്ത്രിസഭാ തീരുമാനപ്രകാരം റെഡ് ക്രസന്റ് സൊസൈറ്റി അയച്ച ഉപകരണങ്ങള്‍ ഇന്നലെ (ചൊവ്വ)യാണ് ഡല്‍ഹിയില്‍ എത്തിയത്.

പ്രതിസന്ധി ഘട്ടത്തില്‍ കുവൈത്ത് നല്‍കിയ സഹായത്തിന് ഇന്ത്യ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാകാന്‍ അത് സഹായിക്കുമെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം വക്താവ് അരിന്ദം ബച്ചി പറഞ്ഞു.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് മന്ത്രിയുമായി കൂടിക്കാഴ്ച

അംഗീകൃത വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രം കുവൈത്തില്‍ നിന്ന് പുറത്ത്‌പോകാന്‍ അനുമതി

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: